ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അമ്പിളി. സൗബിൻ നായകനായി എത്തിയ ചിത്രത്തിൽ പുതുമുഖ താരം തൻവി റാം ആയിരുന്നു നായിക. തൻവിയുടെ പ്രകടത്തിന് നിരൂപകരും പ്രേക്ഷകരും ഒരേപോലെ കൈയടികൾ നൽകിയിരുന്നു. പിന്നീട് റോഷൻ മാത്യുവും ശ്രീനാഥ്ഭാസിയും ഒന്നിച്ച് കപ്പേള എന്ന ചിത്രത്തിലും തൻവി അഭിനയിച്ചു. കേരളത്തെ മുക്കിക്കളഞ്ഞ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 2403 ft എന്ന ചിത്രത്തിൽ ടോവിനോയുടെ ജോഡിയായിട്ടാണ് താരം ഇനി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
സിനിമകൾ കുറവാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും താരം പങ്ക് വെക്കാറുണ്ട് ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അഴകിന്റെ പൂർണതയിൽ പ്രശോഭിച്ച് നിൽക്കുന്ന നടിയുടെ ഫോട്ടോസ് കണ്ട് ആരാധകർ കൺചിമ്മാതെ നോക്കിയിരിക്കുകയാണ്. അരുൺ പയ്യടിമീത്താൽ എന്ന ഫോട്ടോഗ്രാഫറാണ് തൻവിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ തൻവിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ബൗട്ടിക് സ്റ്റോറായ ടീക്കിയുടെ കോസ്റ്റിയൂമിൽ അർജുൻ വാസുദേവിന്റെ സ്റ്റൈലിങ്ങിലാണ് തൻവി പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
ക്ലെറ്സ് ഡിസൈനർ ജൂവലറിയുടെ ആഭരണങ്ങളിൽ കൂടുതൽ സുന്ദരിയായി തൻവിയെ കാണാൻ സാധിക്കും. ചെറായിലെ ജിയോ ഹോളിഡേ ഹോമിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. സൗബിൻ നായകനായ അമ്പിളിയിലൂടെയാണ് തൻവി അഭിനയത്തിലേക്ക് വരുന്നത്. ജയസൂര്യ നായകനാകുന്ന ജോൺ ലൂഥറാണ് തൻവിയുടെ അടുത്ത ചിത്രം.