ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ പുറത്തിറക്കി. നസ്രിയയുടെ അനുജൻ നവീൻ നാസിമും അമ്പിളിയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നുണ്ട്. മുകേഷ് ആർ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജൂലൈ മാസം ചിത്രം തീയറ്ററുകളിൽ എത്തും.
![Ambili First Look Poster](https://i0.wp.com/cinemadaddy.com/wp-content/uploads/2019/03/WhatsApp-Image-2019-03-07-at-4.41.29-PM.jpeg?resize=788%2C461&ssl=1)