കരിക്ക് വെബ്സൈറ്റിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു താഴെ ഉയര്‍ന്ന് വിമര്‍ശനം ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.ഒരു ഗ്ലാമറസ് ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് താഴെ യാണ് കമന്റുമായി ഒരാള്‍ എത്തിയത്. കമന്റ് ഇട്ട ഉടനെ തന്നെ അമേയ മറുപടിയായി രംഗത്തെത്തി. താരത്തിന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . ഹെയര്‍ കട്ട് ചെയ്ത് പുതിയ മേക്കോവറില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന് നിരവധി ലൈക്കുകയും കമന്റുകളും ആണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമാണ് അമേയ. ആട് 2 ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്ത് എത്തുന്നത്.
മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കരിക്ക് വെബ് സീരിസ് പുറത്തിറങ്ങിയശേഷം താരത്തിന്റെ ഫോട്ടോസുകള്‍ എല്ലാം സോഷ്യല്‍ മീഡിയ വൈറലായിരുന്നു. താരത്തിന് നിരവധി വിമര്‍ശനങ്ങളും ലഭിച്ചിരുന്നു,
നിരവധി അഭിമുഖങ്ങള്‍ നടത്തിയ അമേയ ഇതിനെല്ലാം മറുപടി നേരത്തേ തന്നെ നല്‍കിയിരുന്നു. ഇപ്പോഴുള്ള വിമര്‍ശനത്തിനും താരം സോഷ്യല്‍ മീഡിയയില്‍ കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്. ‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു ‘ചൂട്’ ആയി വരുന്ന പോലുള്ള വേഷം.’ എന്നാണ് വിമര്ശകന് കമന്റിട്ടത്. ‘ഞാന്‍ ഇങ്ങനെയാണ്,ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ലെന്ന് മറുപടിയും നല്കി