മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും വളരെ പെട്ടന്നുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ ‘ദ പ്രീസ്റ്റിലും അമേയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സ്വിമ്മിങ്പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. ഒപ്പമുള്ള രസകരമായ അടിക്കുറിപ്പ് ഇങ്ങനെ- ‘ലൈഫ് ‘ ഒരു നീന്തല്‍ പോലെയാണ്… മുങ്ങിപോകാതെ പൊങ്ങികിടക്കാന്‍ പഠിക്കണം… ചുറ്റും വീഴാന്‍ നോക്കിനില്ക്കുന്ന മുതലകളുണ്ട്… കൊത്തിതിന്നുന്ന പരല്‍മീനുകളും, കൈ പിടിച്ചു കയറ്റിയിട്ട് പാതിവഴിയില്‍ തള്ളിയിടുന്ന മനുഷ്യന്റെ കൈകളും ഉണ്ട്. So , പഠിക്കണം… നീന്തലും ജീവിതവും’
View this post on Instagram