മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തേക്കെത്തിയത്. എന്നാല്‍ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ ‘ദ പ്രീസ്റ്റിലും അമേയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
View this post on Instagram
ഇപ്പോഴിതാ അമേയയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ടയറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ‘വരൂ ടയറുകളെ… നമുക്ക് റോഡരികില്‍ പോയി രാപ്പാര്‍ക്കാം… അതികാലത്തെണീറ്റ് പെട്രോള്‍ വില ഇന്നെത്ര കൂടിയെന്നും നാളെയെത്ര കൂടുമെന്നും കണക്കെടുക്കാം… അവിടെവെച്ച് നിനക്ക് ഞാനെന്റെ കീറിയ പേഴ്സിന്റെ ബാക്കി തരും’- എന്നാണ് അമേയ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.