ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസായ കരിക്കിലൂടെയും ശ്രദ്ധേയയായ നടിയാണ് അമേയ മാത്യു. മോഡല്‍ കൂടിയാണ് അമേയ. സോഷ്യല്‍ മീഡിയയിലൂടെ അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ സാരി ധരിച്ച് അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.
എന്തൊക്കെ ധരിച്ചാലും കേരള സാരി ഉടുക്കുമ്പോള്‍ കിട്ടുന്ന കംഫര്‍ട്ട് മറ്റൊന്നിനും നല്കാന് കഴിയില്ലെന്നാണ് ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ലെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള അമേയയുടെ കുറിപ്പ്.
View this post on Instagram
ചുരിദാര്‍ ധരിച്ചാലും ജീന്‍സ് ധരിച്ചാലും ഒരു മലയാളി പെണ്കൊടിക്ക് ഐശ്വര്യവും കംഫര്‍ട്ടും നല്കുന്ന വേഷം സാരിയാണെന്നും അതിന്റെ മാജിക്കിനോട് അവള്‍ക്കൊരിക്കലും നോ പറയാന്‍ സാധിക്കില്ലെന്നുമാണ് അമേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അമേയ പറയുന്നത് നൂറ് ശതമാനം ശരിയാണെന്നാണ് പലരുടേയും കമന്റ്. ഹെയര്‍സ്റ്റൈലും ട്രഡീഷണന് ഫീല്‍ കൊടുക്കുന്ന ആഭരണത്തെപ്പറ്റിയും ആരാധകര്‍ ചോദിക്കുന്നുണ്ട്.
ട്രഡീഷണല്‍ ലുക്കിന്റെ ഫീലുള്ള ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള സില്‍ക് സാരിയോടൊപ്പം, റോയല്‍ ഗ്രീന്‍ കോപിനേഷനിലുള്ള ബൗസുമാണ് പുതിയ ഫോട്ടോഷൂട്ടില്‍ അമേയയുടെ വേഷം. മോഡല്‍ ഫോട്ടോഗ്രഫറായ മിഥിന്ലാലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.