ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ലോക്ക് ഡൗൺ കാലത്ത് കഷ്ടപ്പെട്ട് ശരീര ഭാരം കുറച്ചതിനെ പറ്റിയും അതിലൂടെ തനിക്കു നഷ്ടമായ അവസരങ്ങളെ പറ്റിയും താരം പങ്കുവച്ചിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കരിക്ക് എന്ന വെബ്സീരീസിലൂടെ വളരെ പ്രശസ്തി നേടുവാനും അമേയക്ക് സാധിച്ചു.
ഗ്ലാമറസ്, മോഡേൺ, നാടൻ ഫോട്ടോഷൂട്ടുകൾ അമേയ നടത്താറുണ്ട്. ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ അമേയ പങ്കുവയ്ക്കുകയാണ്. വലിയ ഒരു ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചത്. ‘നമ്മുടെ ചിന്തകളാണ് ഓരോ കാര്യങ്ങളും നല്ലതെന്നും മോശമെന്നും തരം തിരിക്കുന്നത്.. നമ്മുടെ ലൈഫിൽ സന്തോഷം നൽകാൻ ചില നെഗറ്റീവുകൾക്ക്നേരെ നമുക്ക് തിരിഞ്ഞ് നിൽക്കേണ്ടി വരും. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാളുടെ പോക്കറ്റിൽ ഇടാതിരിക്കുക..!’എന്നായിരുന്നു ക്യാപ്ഷൻ. അഞ്ജന ഗോപിനാഥാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.