ബോക്സോഫീസിനൊപ്പം തമിഴ്നാട് സർക്കാരിനെയും പിടിച്ചുലച്ച് വിജയ് നായകനായ ഏ ആർ മുരുഗദോസ് ചിത്രം സർക്കാർ. തമിഴ് നാട് രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്ന ചിത്രത്തിൽ സമകാലീന വിഷയങ്ങൾ പലതും എടുത്തുക്കാട്ടിയതിനെ തുടർന്നാണ് വിവാദം തല പൊങ്ങിയിരിക്കുന്നത്. വിവാദം മൂർച്ഛിച്ചതോടെ സംവിധായകൻ ഏ ആർ മുരുഗദോസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ എത്തിയെന്നാണ് റിപ്പോർട്ട്. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടത്. വീട്ടിലെത്തിയ പോലീസ് അന്വേഷണം നടത്തിയ ശേഷം സംവിധായകൻ അവിടെ ഇല്ലാത്തതിനാൽ തിരികെ പോയെന്നും പിന്നീട് ട്വീറ്റിലൂടെ അറിയിച്ചു.
BREAKING NEWS : Police reach Director A.R.Murugadoss residence to arrest him.
— Sun Pictures (@sunpictures) November 8, 2018
After enquiring about A.R.Murugadoss’ whereabouts police have left his residence since he was not there.
— Sun Pictures (@sunpictures) November 8, 2018