പിറന്നാൾ ദിനമായ ഇന്നലെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ അമീർ ഖാൻ.ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം.ടോം ഹാങ്ക്സിന്റെ മികച്ച പ്രകടനം കൊണ്ടും ആറു ഓസ്കാറുകള്‍ നേടിയും ശ്രദ്ധേയമായ ചിത്രമാണ് ഫോറസ്റ് ഗമ്പ്.
ലാൽ സിങ് ചധ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദനാനാണ്.
അമീർ ഖാന്റെ തന്നെ സീക്രട്ട് സുപ്പർ സ്റ്റാർ എന്ന ചിത്രം ഒരുക്കിയത് അദ്ദേഹമാണ്.1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന് മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്ട്സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചത്.