സോഷ്യൽ മീഡിയയിൽ ഇത്രയധികം ആക്റ്റീവ് ആയിട്ടുള്ള അമിതാഭ് ബച്ചനെ പോലെ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. തന്റെ മനസ്സിൽ തോന്നുന്നതും വിശ്വസിക്കുന്നതുമായ കാര്യങ്ങൾ ഒരു മടിയും കൂടാതെ എഴുതുന്ന അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ഒരു ട്വീറ്റാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്. ഫേസ്ബുക്കിലും അദ്ദേഹമത് പോസ്റ്റ് ചെയ്തിട്ടുണ്ട്. മാർവൽ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്സ് ഇനിഫിനിറ്റി വാർ കണ്ടെന്നാണ് അദ്ദേഹം കുറിച്ചത്. ഒപ്പം എന്താണ് സംഭവിച്ചതെന്ന് യാതൊരു പിടിത്തവും കിട്ടിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉടൻ തന്നെ മാർവൽ ഫാൻസ് അതിനുള്ള മറുപടിയുമായെത്തി. മാർവലിന്റെ എല്ലാ ചിത്രങ്ങളും കണ്ടാലേ ഇനിഫിനിറ്റി വാർ മനസ്സിലാകൂ എന്നാണൊരാൾ കമന്റ് ചെയ്തത്. മറ്റൊരു കമന്റാണ് അതിലും രസകരം. കൊച്ചുമകൾ ആരാധ്യക്ക് അപ്പൂപ്പനെക്കാളും നന്നായി അവഞ്ചേഴ്സിനെ കുറിച്ചറിയാമെന്നാണ് ആ കമന്റ്. ഇതിനെല്ലാമിടയിൽ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം എന്ന റെക്കോർഡ് കരസ്ഥമാക്കി പ്രദർശനം തുടരുകയാണ്.
T 2803 -T 2003 – अच्छा भाई साहेब , बुरा ना मानना , एक पिक्चर देखने गाए , ‘AVENGERS’ … कुछ समझ में नहीं आया की picture में हो क्या रहा है !!!??????????
— Amitabh Bachchan (@SrBachchan) May 13, 2018
Sir,if u watch iron Man trilogy and then spider Man homecoming,Thor trilogy,hulk and captain America,civil war, guardians of the Galaxy 1,2 and avengers,age of Ultron then you’ll understand ? Pakka sirji.
PS:We know u r too busy to watch them all.
— Sneha Singh (@sneha_006) May 13, 2018
Sir! Mujhe bhi kabhi kuch samajh nahi aaya Par Aradhya aur Agstya aur Navya ko aa jaayega.They are millennials
— Sukriti Gupta (@Gupta_suk) May 13, 2018
Happened in Shahenshah too. Sir please don’t make fun of other’s creativity. Even bollywood has done many pathetic movies n by chance u were also part of many of them.
— Hemang Kelaiya (@Hemang_1) May 13, 2018