സോഷ്യല്‍ മീഡിയയില്‍ വൈറലായി അമിതാഭ് ബച്ചന്റെ അപരന്റെ വീഡിയോ. ‘അപരന് ബച്ചന്റെ’ വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന് പ്രിയദര്ശന്.
വിശ്വസിക്കാനാവുന്നില്ലെന്നാണ് വീഡിയോ പങ്കു വെച്ചു കൊണ്ട് പ്രിയദര്ശന് കുറിച്ചത്. ‘അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാള്‍ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍ സത്യം തന്നെ എന്ന് പറഞ്ഞു.’- അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാളിന്റെ വൈറല്‍ വീഡിയോ പങ്കുവച്ച് പ്രിയന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒറ്റനോട്ടത്തില്‍ ശശികാന്തിനെ കണ്ടാല്‍ ബച്ചന്റെ അപരനല്ലെന്ന് ആരും പറയില്ല. ബച്ചന്റെ അതേ ഹെയര്‍സ്റ്റൈലും താടിയുമാണ് ശശികാന്തിന്. മേക്കോവറില്‍ മാത്രമല്ല ശരീരചലനങ്ങളില്‍ പോലും അതീവ സാമ്യമുണ്ട്.