ഗംഭീര വേഷങ്ങളിലൂടെ തന്റെ കരിയറിൽ നിരവധി നാഴികകല്ലുകൾ തീർത്ത ഇന്ത്യൻ സിനിമയിലെ മഹാനടനാണ് അമിതാഭ് ബച്ചൻ. ഇപ്പോൾ അമിതാഭ് ബച്ചൻ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതോടെ അമ്പരപ്പിലാണ് ആരാധകർ .മുമ്പെങ്ങും കാണാത്ത വിധത്തിൽ അത്ഭുതകരമായ മേക്ക് ഓവറിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.ഗുലാബോ സിതാബോ എന്നാണ് ചിത്രത്തിന്റെ പേര്.
ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആയുഷ്മാൻ ഖുറാനെയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള അമിതാഭിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും.