അകാലത്തിൽ അന്തരിച്ച പരിചാരകന്റെ ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യൻ സിനിമയിൽ ജീവിച്ചിരുന്ന ഇതിഹാസമായ അമിതാഭ് ബച്ചൻ വ്യക്തിജീവിതത്തിൽ ഉന്നത ആദർശങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയായിരുന്നു. സഹപ്രവർത്തകരോടും സഹായികളോടും അനുഭാവത്തോടെ പെരുമാറുന്ന ബച്ചന്റെ കരുണാർദ്രമായ മുഖം വെളിവാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ബച്ചന്റെ ഒരു ആരാധകൻ ട്വിറ്ററിലാണ് ഈ ചിത്രം പങ്കുവെച്ചത്. അമിതാഭ് ബച്ചൻ വീട്ടുജോലിക്കാരനായ 40 വയസ്സുള്ള ഒരു വ്യക്തിയാണ് അന്തരിച്ചത്.വീട്ടുജോലിക്കാരോട് പോലും ബച്ചനും കുടുംബം പുലർത്തുന്ന സ്നേഹം വെളിവാക്കുന്ന ചിത്രമാണിത്.ഇതിനുമുൻപ് ബീഹാറിലെ 2100 കർഷകരുടെ കടബാധ്യത തീർത്തുകൊണ്ട് ബച്ചൻ മറ്റ് താരങ്ങൾക്ക് പ്രചോദനമായിരുന്നു.