താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങ് എറണാകുളത്ത് കൂടി. എറണാകുളം ട്രാവൻകൂർ കോർട്ടിൽ ഇന്ന് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെയായിരുന്നു മീറ്റിങ്. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിക്ക്, ജയസൂര്യ, ഹണി റോസ്, ടിനി ടോം, ഇടവേള ബാബു, ഇന്ദ്രൻസ്, ബാബുരാജ്, രചന നാരായണകുട്ടി, സുധീർ കരമന, അജു വർഗീസ് എന്നിവരാണ് മീറ്റിങ്ങിൽ പങ്കെടുത്തത്. അമ്മയുടെ പ്രസിഡന്റായ
മോഹൻലാലും മീറ്റിംഗിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണാം
വളരെ നിർണ്ണായക തീരുമാനങ്ങൾ മീറ്റിങ്ങിൽ എടുത്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.