കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്, താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ യോഗം ചേര്‍ന്നതിൽ പോലീസ് നടപടി. സർക്കാരിന്റെ കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെട്ട ചക്കരപറമ്പിലെ ഹോട്ടലിലായിരുന്നു അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ചേർന്നത്. എന്നാല്‍ നിയമലംഘനം നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യോഗം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെടുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.
വിദേശത്ത് നിന്ന് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ക്വാറന്റൈന് ചെയ്ത ഹോട്ടലിലാണ് യോഗം എന്നാണ് വിവരം. ഹോട്ടല്‍ കണ്ടെയ്ന്മെന്റ് സോണിനോട് ചേര്‍ന്നാണെങ്കിലും ഇതിന്റെ മുന്‍വശം നാഷണല്‍ ഹൈവേയോട് ചേര്‍ന്നാണെന്ന് കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍ പ്രതികരിച്ചു.അത് അത് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാകൂ എന്നും മേയര്‍ വ്യക്തമാക്കി.
അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എംഎല്‍എമാരായ ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ എത്തിയിരുന്നു.