മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത പ്രശസ്തയാകുന്നത്. പിന്നാലെ തമിഴ് നടന് ബാലയെ അമൃത വിവാഹം ചെയ്തു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് താരം വിവാഹമോചിതയായി. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്.
അവന്തിക എന്നൊരു മകളുണ്ട് ഇവര്‍ക്ക്. എന്നാല്‍ 2019 ല്‍ ഈ ബന്ധം ഔദ്യോഗികമായി വേര്‍പിരിഞ്ഞു.അവന്തിക അമൃതയുടെ കൂടെയാണ് ഇപ്പോള്‍ ഉള്ളത്. സ്വന്തം ബാന്‍ഡ് ആയ അമൃതം ഗമയയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് അമൃത. ഒപ്പം സഹോദരിയും മോഡലുമായ അഭിരാമിയുമുണ്ട്.
കഴിഞ്ഞദിവസമായിരുന്നു അമൃതയുടെ മകള്‍ അവന്തികയുടെ ഒന്‍പതാം പിറന്നാള്‍. മകള്‍ക്കൊപ്പം കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോ താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോളിതാ മകള്‍ക്കൊപ്പം ഉല്ലാസയാത്ര നടത്തുന്ന ചിത്രവും അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ പിറന്നാള്‍ കുട്ടിയുമൊത്തുള്ള ഒരു ഡേറ്റ്, എന്നാണ് അമൃത ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.