പട്ടുസാരി, ഓട്ടോഗ്രാഫ്, വധു, വേളാങ്കണ്ണി മാതാവ്, പുനര്‍ജനി തുടങ്ങി നിരവധി സീരിയലുകളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അമൃത വര്ണന്. താരത്തിന്റെ വിവാഹ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറിനെയാണ് അമൃത വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇരുവരുടേതും പ്രണയ വിവാഹം ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം തങ്ങള്‍ അറിയുന്നതെന്നാണ് അമൃത പറഞ്ഞിരിക്കുന്നത്.
നീണ്ട നാളത്തെ പരിചയത്തിനൊടുവിലാണ് അമൃതയും പ്രശാന്തും വിവാഹിതരായത്. നേരത്തെ അമൃതയെ പ്രൊപ്പോസ് ചെയ്തിരുന്നുവെങ്കിലും അത് താന്‍ അത് നിരസിച്ചെന്ന് അമൃത പറയുന്നു. വിവാഹം ആലോചിച്ച് വരുന്ന സമയത്താണ് ഇങ്ങനെയൊരു പ്രൊപ്പോസലിനെക്കുറിച്ച് അമൃത വീട്ടില്‍ പറഞ്ഞത്.
എന്നാല്‍ ഇതറിഞ്ഞതോടെ അച്ഛന് അനുകൂല നിലപാടെടുത്തു. അങ്ങനെ അമൃത വീണ്ടും പ്രശാന്തിനെ വിളിച്ചെങ്കിലും താന്‍ വേറൊരാളുമായി പ്രണയത്തിലാണെന്ന് പ്രശാന്ത് പറഞ്ഞു.
2 പ്രണയമുണ്ടായിരുന്നു, എന്നാല്‍ രണ്ടാളും മറ്റൊരു വിവാഹം കഴിച്ച് പോവുകയായിരുന്നു. അങ്ങനെയിരിക്കെ വീണ്ടും അമൃതയുമായി കോണ്ടാക്റ്റുണ്ടായി. വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് അമൃത.