ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ് ടുവില്‍ 50 ദിവസം ആയപ്പോഴാണ് മത്സരാര്‍ത്ഥികളായി സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും എത്തിയത്. കഴിഞ്ഞ എപ്പിസോഡില്‍ രാത്രിയില്‍ അമൃതയ്ക്ക് കുഞ്ഞിനെ കാണണമെന്നും വീട്ടിലേക്ക് തിരിച്ചു പോകണമെന്നും പറഞ്ഞ് സങ്കടപ്പെടുകയുണ്ടായി.കുഞ്ഞിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നും കുഞ്ഞിന്റെ അടുത്തേക്ക് പോകണമെന്നും അവള് തന്റെ പ്രസന്റ്സ് ആഗ്രഹിക്കുന്നുണ്ടെന്നും അമൃത തുറന്നുപറയുന്നു. നടന് ബാലയുമായി വിവാഹ മോചിതയായ ശേഷം താരത്തിന് ഒപ്പമാണ് കുഞ്ഞു താമസിക്കുന്നത്. പാപ്പു എന്ന് വിളിക്കുന്ന അവന്തിക എജി വ്ലോഗിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
കുശുമ്പു നിറഞ്ഞ ഇത്തരക്കാരുടെ കൂടെ നിന്ന് തനിക്ക് വളരെ പ്രയാസം നേരിടുകയാണെന്നും താന്‍ അങ്ങനെ ഒരു അന്തരീക്ഷത്തില്‍ വളര്‍ന്ന ഒരാളല്ല അതു കൊണ്ട് തന്നെ തനിക്ക് നില്ക്കാന് താല്പര്യമില്ലെന്നും അമൃത പറയുന്നു. തനിക്ക് ഒരുപാട് ബുദ്ദിമുട്ടുകള്‍ ജീവിതത്തില്‍ ലഭിച്ചിട്ടുണ്ടെന്നും ഇന്‍ അത് ആവശ്യമില്ലെന്നും കണ്ണുകള്‍ തുടച്ചുകൊണ്ട് രഘുവിനോട് പറഞ്ഞു. കൊറോണ ഭീതിയെ തുടര്‍ന്നു വീട്ടുകാരോട് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ് അമൃത മകളുടെ ശബ്ദം കേട്ടത്.