പുതിയ ടാറ്റൂ ചെയ്തതിന്റെ വീഡിയോ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. തന്റെ കാലിൽ ടാറ്റൂ പതിപ്പിക്കുന്നതിന്റെ വീഡിയോ ആണ് അമൃത സുരേഷ് പങ്കുവെച്ചത്. വലതുകാലിലാണ് അമൃതയുടെ പുതിയ ടാറ്റൂ. ടാറ്റൂ പതിപ്പിക്കുന്നതിന്റെ വീഡിയോ ഒരു കുറിപ്പോടു കൂടിയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ‘ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരൂ’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
‘ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരൂ. ഈ ടാറ്റൂ എന്നെ ഓർമ്മിപ്പിക്കുന്നു ഞാൻ തനിച്ചല്ല, ബലഹീനനല്ല.. എല്ലാ തിന്മകളിൽ നിന്നും ഇരുട്ടുകളിൽ നിന്നും എന്നെ സംരക്ഷിച്ചുകൊണ്ട് ഫീനിക്സ് എന്റെ യാത്രയിൽ എന്നെ പിന്തുടരുന്നു.’ അമൃത കുറിച്ചു. ടാറ്റൂ പതിപ്പിച്ച സുജീഷിന് നന്ദിയും അറിയിക്കുന്നുണ്ട് താരം.
നിമിഷനേരം കൊണ്ടാണ് അമൃത സുരേഷിന്റെ ടാറ്റൂ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
View this post on Instagram