സീരിയല്‍ താരം അമൃത വര്ണന് വിവാഹിതയായി. പട്ടുസാരി, പുനര്‍ജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത വര്ണന്. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മിനി സ്ക്രീനില്‍ നിറഞ്ഞത്.
നീണ്ട ഇടവേളയ്ക്കു ശേഷം കാര്‍ത്തിക ദീപത്തിലൂടെയാണ് താരം മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തിയത്. പവിത്ര എന്ന നായികാ പ്രാധാന്യം ഉള്ള കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. പൊതുവെ അമൃത പ്രത്യക്ഷപ്പെട്ട വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ റോളാണ് കാര്‍ത്തിക ദീപത്തിലേത്.
പ്രശാന്ത് കുമാര്‍ ആണ് അമൃതയെ വിവാഹം കഴിച്ചിരിക്കുന്നത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് പ്രശാന്ത്. വിവാഹ വിശേഷങ്ങള്‍ താരം നേരത്തേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ താരങ്ങളും ആരാധകരും താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നു.