നടിയായ എമി ജാക്സൺ തന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പിറന്നാൾ ദിനം ഭംഗിയാക്കുന്നതിനുവേണ്ടി ഒരു സ്യൂട്ട് ആണ് മകൻ ധരിച്ചിരിക്കുന്നത്. മൂന്ന് തട്ടിൽ ഉള്ള കേക്കും എമി മകനായി ഒരുക്കിയിരുന്നു. ആരോഗ്യകരമായ ഭക്ഷണവും മനോഹരമായ ഒരു പൂന്തോട്ടവും ആയിരുന്നു ഒന്നാം പിറന്നാളാഘോഷത്തിന് എത്തിയ അതിഥികൾക്ക് മുൻപിൽ എമിയും ജോർജും ഒരുക്കിയത്.
രജനികാന്ത് ചിത്രം 2.0 യിൽ എമി ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഇപ്പോൾ മകനോടൊപ്പം സമയം ചിലവഴിക്കുന്നതിനുവേണ്ടി എമി അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. അടുത്തുതന്നെ എമിയുടെയും ജോർജിന്റെയും വിവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊറോണോ പശ്ചാത്തലം മൂലമാണ് വിവാഹചടങ്ങ് നീണ്ടുപോകുന്നത്.