ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണൻ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ സോഷ്യൽ മീഡിയയിൽ പഴയൊരു വീഡിയോ വൈറലായിരിക്കുകയാണ്. അനിൽ രാധാകൃഷ്ണനും ബിനീഷ് ബാസ്റ്റിനും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. അതിൽ ബിനീഷ് പറയുന്ന വാക്കുകൾ തന്നെയാണ് ശ്രദ്ധേയം.
“എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന് അങ്ങനെയല്ല. മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന് ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന് എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്. പുകഴത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്നമില്ല.”
എന്നാൽ ഈ വീഡിയോ പഴയതാണെന്നും ഞാൻ ഇത്രയേറെ ബഹുമാനിക്കുന്ന അനിലേട്ടൻ എന്തിനാണ് പെരുമാറിയതെന്ന് ചോദിച്ച് ബിനീഷ് ബാസ്റ്റിൻ തന്റെ ഫേസ്ബുക്ക് പേജിൽ ലൈവും വന്നിട്ടുണ്ട്.