ആനന്ദം, ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രമാണ് താരത്തിന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്തത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വളരെ ബോള്‍ഡ് സ്റ്റേറ്റ് പങ്കുവയ്ക്കാറുള്ള താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ദ നേടാറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചിരിയുണര്‍ത്തുന്നത്. താരത്തിന്റെ സഹോദരി ലക്ഷ്മിയും സിനിമയില്‍ സജീവമാണ് ബാലതാരമായിട്ടാണ്. ലക്ഷ്മി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം വൈറസ് ആയിരുന്നു. താരത്തിന്റെ അമ്മ ലാലി കുമ്പളങ്ങി നൈറ്റ്സ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സഹോദരി ലക്ഷ്മി നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന സിനിമയിലാണ് ബാലതാരമായി വേഷമിട്ടത്.
ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ അനാര്‍ക്കലി ബൈക്കില്‍ ട്രെന്‍ഡ് ലുക്കിലുള്ള രണ്ടു ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ കമന്റുമായി വന്ന ലക്ഷ്മിയ്ക്ക് താരം നല്കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചിരി ഉണര്‍ത്തിയത്. രണ്ട് ഫോട്ടോയും ഇടാന്‍ ആണെങ്കില്‍ പിന്നെ എന്നോട് അഭിപ്രായം ചോദിച്ചത് എന്തിനായിരുന്നു എന്നാണ് ലക്ഷ്മിയുടെ കമന്റ്. പിന്നാലെ രസികന്‍ മറുപടിയുമായാണ് അനാര്‍ക്കലി എത്തിയത്. ”എനിക്ക് ഇന്‍ബോക്സ് ചെയ്താല്‍ പോരെ തള്ളെ എന്നായിരുന്നു താരത്തിന്റെ മറുപടി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.