ആനന്ദത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നത് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണ്. സ്വിമ്മിങ് ഡ്രെസ്സിൽ നീന്തൽക്കുളത്തിൽ നിൽക്കുന്ന ആ ഫോട്ടോക്ക് തീർത്തും മോശമായ കമന്റുകളാണ് പലരും ഇട്ടിരിക്കുന്നത്. എന്നാൽ അതിലേറെ കട്ട സപ്പോർട്ടുമായിട്ടാണ് പലരും മുന്നോട്ട് വന്നിരിക്കുന്നത്. ഫോട്ടോ മോശമാണ്, ഡിലീറ്റ് ചെയ്യണമെന്നുമെല്ലാം പറഞ്ഞ കമന്റുകൾ പരിധി വിട്ട് അസഭ്യമായതോടെയാണ് ആരാധകർ പിന്തുണയുമായെത്തിയത്. എന്ത് ധരിക്കണം എന്നത് ഒരാളുടെ വ്യക്തിഗതമായ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ ആരാധകർക്കിടയിൽ നിന്നും ഏറ്റവും മികച്ച കമന്റ് ‘സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടത്’ എന്നതാണ്.
View this post on Instagram