ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മരക്കാർ. അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഞ്ഞയും ഓറഞ്ചും പൂക്കളുള്ള ഫ്ലോറൽ ഔട്ട്ഫിറ്റ് അണിഞ്ഞാണ് അനാർക്കലിയുടെ പുതിയ ഫോട്ടോ. ക്രീം വൈറ്റിലാണ് പൂക്കൾ കൊണ്ടുള്ള ഡിസൈൻ. വൈഷ്ണവ് കൃഷ്ണയാണ് ഡിസൈനർ.
ഹന്ന ലിസ് ജേക്കബാണ് സ്റ്റൈലിസ്റ്റ്. ലിൻസൺ ആന്റണിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുത്ത് കൊണ്ടുള്ള കമ്മലും മോതിരവും മനോഹരമായിട്ടുണ്ട്. മരിയ ആണ് മേക്ക്അപ്. ബാജ് ടയിലേഴ്സ് ആണ് കോസ്റ്റ്യൂം. മൈ പോട്ടറി വീൽ ആണ് ലൊക്കേഷൻ. വ്യത്യസ്ത സ്റ്റൈലിലും വിവിധ ഭാവങ്ങളിലുമായി നിരവധി ഫോട്ടോകളാണ് പകർത്തിയിരിക്കുന്നത്.
ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരേ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിൽ അനാർക്കലിയുടെ സഹോദരി ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
View this post on Instagram