വിവാദങ്ങൾക്ക് വിട ! കിടിലൻ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനാർക്കലി മരിക്കാർ
ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ വിവാദങ്ങൾക്ക് നടുവിൽ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനാർക്കലി. ഒരു വിവാദങ്ങൾക്കും ഇടം കൊടുക്കാത്ത രീതിയിൽ തന്റെ ആരാധകർക്കായി നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇത്. വിവേക് സുബ്രഹ്മണ്യനാണ് നടിയുടെ പുതിയ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. അധികം മേക്കപ്പില്ലാതെ എംബ്രോയ്ഡറി ഗൗൺ അണിഞ്ഞാണ് താരം ചിത്രങ്ങൾക്കായി പോസ് ചെയ്തത്.
ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ സ്വീകരിച്ചത്. കാളി എന്ന ഫോട്ടോഷൂട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്ക് മറുപടി ആയി അനാർക്കലി പറഞ്ഞത് ഇങ്ങനെയാണ്. ‘ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഇത്തരം പിഴവ് ഇനി എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.’