ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച നടിയാണ് അനാർക്കലി മരിക്കാർ. ഇപ്പോൾ അനാർക്കലി മരിക്കാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുകയാണ്. കാളിയുടെ രൂപത്തിൽ ആണ് താരം ഫോട്ടോഷൂട്ടിൽ എത്തുന്നത്. ഛായാഗ്രഹകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ വൈറൽ ഫോട്ടോഷൂട്ടിനു പിന്നിൽ. നിർമാണം ഗോകുൽനാഥ് ജി. സംഗീതം അരുൺ രാജ്, രചന ധന്യ സുരേഷ്. ഛായാഗ്രഹണം അനൂപ് ശിവൻ. മേക്കപ്പ് നീതു ജയപ്രകാശ്, കോസ്റ്റ്യൂംസ് റിച്ചു.