ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ചിത്രത്തിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്ക് താരത്തിന് നിരവധി ആരാധകരെയാണ് ഉണ്ടാക്കി കൊടുത്തത്. പിന്നീട് താരം ഒരു പിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റി. പാര്‍വതി കേന്ദ്ര കഥാപാത്രമായി എത്തിയ ഉയരെയിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി നായകനായി എത്തിയ മന്ദാരത്തിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന് ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അടുത്തിടെ കാളി എന്ന ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് താരം ഏറെ വിവാദങ്ങളില്‍ പെട്ട് പോയിരുന്നു .
ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ക്ഷമാപണവും താരം നല്‍കിയിരുന്നു. തനിക്ക് തെറ്റാണെന്ന് മനസിലായി എന്നും ആ അവസരത്തില്‍ അതില്‍ നിന്ന് മാറി നില്ക്കാന് സാധിക്കുമായിരുന്നില്ല. അതിനാണ് ചെയ്തതെന്നും താരം പറഞ്ഞിരുന്നു. കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകളെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് അനാര്‍ക്കലി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു.