മലയാള സിനിമയില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഗൃഹലക്ഷ്മയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ താരം ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുയാണ്. മലയാള സിനിമയില്‍ ഉള്‍പ്പെടെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകള്‍ നടന്നിരുന്നു. തനിക്ക് ഇത് വരെ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടായാല്‍ എങ്ങനെ നേരിടുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു.
ചില സാഹചര്യങ്ങള്‍ കൊണ്ട് അഭിനേതാക്കള്‍ വഴങ്ങി കൊടുക്കേണ്ടി വന്നിരിക്കാം. എന്നും അനാര്‍ക്കലി കൂട്ടി ച്ചേര്‍ത്തു. താരം തന്റെ ജീവിതത്തിലെ കാഴ്ചപ്പാടും അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. വില കളഞ്ഞ് അഭിനയിക്കാന്‍ താല്പര്യപ്പെടാത്ത ആളാണ് താന്‍ എന്നും കൂട്ടിചേര്‍ത്തു. ഒരിക്കലും ധരിക്കുന്ന വസ്ത്രത്തിന് പേരില്‍ ഇടപെടാന്‍ വരുന്ന ആള് ആണെങ്കില്‍ ഒരിക്കലും അയാളെ പ്രേമിക്കില്ലേ എന്നും വ്യക്തമാക്കി.
കാമുകനു വേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ആളാണെന്നും തന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ഇഷ്ടമല്ലെന്നും നടി കൂട്ടി ച്ചേര്‍ത്തു. പാര്‍വതി നായികയായി പുറത്തിറങ്ങിയ ഉയരെയില്‍ താരം ശ്രദ്ദിക്കപ്പെടുന്ന വേഷം കൈ കാര്യം ചെയ്തിരുന്നു. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്.