ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി മരക്കാര്‍ സിനിമയിലെത്തുന്നത്. ആനന്ദത്തിനു ശേഷം മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലെ അനാര്‍ക്കലിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനാര്‍ക്കലിയുടെ അമ്മയും സഹോദരിയുമെല്ലാം സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. സഹോദരി ലക്ഷ്മി ബാല താരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ ലാലി കുമ്പളങ്ങി നൈറ്റ്സില്‍ അഭിനയിച്ചിട്ടുണ്ട്.
അനാര്‍ക്കലി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം അനാര്‍ക്കലി ആരാധകര്‍ക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ അനാര്‍ക്കലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ഒരു സ്റ്റോറി ശ്രദ്ധേയമാകുകയാണ്. തന്റെ വയറു കുറച്ചതിനെക്കുറിച്ചാണ് സ്റ്റോറി. രണ്ടര മാസം കൊണ്ടാണ് വയറു കുറച്ചതെന്നാണ് അനാര്‍ക്കലി പറയുന്നത്. ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്. ഒരു രാത്രി ഒരു പകല്‍, അമല, കിസ തുടങ്ങിയ സിനിമകളാണ് അനാര്‍ക്കലിയുടേതായി അടുത്ത് പുറത്തിറങ്ങാനുള്ളത്