ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. ആനന്ദത്തിലെ വേഷത്തിനു ശേഷം അനാര്‍ക്കലിയെ തേടി പിന്നെയും സിനിമകള്‍ എത്തി. അനാര്‍ക്കലിയുടെ അമ്മയും സഹോദരിയുമെല്ലാം സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. സഹോദരി ലക്ഷ്മി ബാല താരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ ലാലി കുമ്പളങ്ങി നൈറ്റ്സില്‍ അഭിനയിച്ചിട്ടുണ്ട്
അനാര്‍ക്കലി തന്റെ പുത്തന്‍ വീഡിയോകളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ആരാധകരുമായി താരം സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. സ്റ്റില്‍ ഫോട്ടോഗ്രാഫറും ചായാഗ്രാഹകനുമായ മഹാദേവന് തമ്പിയാണ് ചിത്രങ്ങളെടുത്തത്.