ആനന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് അനാര്‍ക്കലി മരിക്കാര്‍. നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ്. പാര്‍വതി കേന്ദ്ര കഥാപാത്രമായ ഉയരെ എന്ന ചിത്രത്തില്‍ അനാര്‍ക്കലി ശ്രദ്ധേയമായ ഒരു വേഷം കൈ കാര്യം ചെയ്തിരുന്നു. യുവ നടിമാരുടെ ലിസ്റ്റിലേക്ക് വളരെ പെട്ടെന്ന് തന്നെ കടന്നു വന്ന ഒരു താരം കൂടിയാണ് അനാര്‍ക്കലി മരിക്കാര്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം ഇതിന് മുന്‍പും തന്റെ ഫോട്ടോ ഷൂട്ടുകള്‍ പങ്കു വെച്ചിട്ടുണ്ട്. വ്യത്യസ്തമായ ചിത്രങ്ങളും തന്റെ ആശയങ്ങളും എവിടെയും തുറന്നുപറയാന്‍ മടിയില്ലാത്ത താരം കൂടിയാണ് അനാര്‍ക്കലി. സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ക്രോപ്പ് ചെയ്ത ചിത്രം എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ അനാര്‍ക്കലി ഇതിനുമുമ്പും വളരെ മോഡേണായ ഫോട്ടോകളും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സൈബര്‍ അറ്റാക്കുകള്‍ക്കും അനാര്‍ക്കലി വിധേയയായിട്ടുണ്ട്. വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കാനും താരം മടിക്കാറില്ല.