മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് അനശ്വര രാജന്. 2018ലായിരുന്നു ഉദാഹരണം സുജാത പ്രേക്ഷകരിലേക്കെത്തിയത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച സുജാതയുടെ മകളായ ആതിര കൃഷ്ണന് എന്ന കഥാപാത്രം അനശ്വരയുടെ കൈയില്‍ ഭദ്രമായിരുന്നു. വിരലിലെണ്ണാന്‍ മാത്രമാണ് സിനിമയെങ്കിലും അനശ്വര ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.
2018 ല്‍ തന്നെ അനശ്വരയുടെ രണ്ടാമത്തെ ചിത്രം സമക്ഷം പുറത്തിറങ്ങി. സ്കൂള്‍ ജീവിതം പ്രമേയമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അനശ്വരയ്ക്ക് നല്‍കിയത് മികച്ച ഒരു ബ്രേക്കാണ്. ചിത്രത്തില്‍ കീര്‍ത്തി എന്ന കേന്ദ്രകഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ ജിബു ജേക്കബ് ചിത്രം ആദ്യരാത്രി, വാങ്ക്, തമിഴ് ചിത്രം റാഞ്ചി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടു. ഗിരീഷ് എ.ഡിയുടെ തന്നെ സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൈറ്റില്‍ കഥാപാത്രമായാണ് അനശ്വര ചിത്രത്തിലെത്തിയത്.
ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മാതാവാകുന്ന മലയാള ചിത്രം മൈക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ ചടങ്ങില്‍ റെഡ് കളര്‍ ഡ്രെസില്‍ ആകര്‍ഷണീയമായാണ് അനശ്വര എത്തിയത്. അനശ്വര പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ അനശ്വര ഗൃഹലക്ഷ്മിക്ക് നല്കിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ചിത്രങ്ങള്‍ അനശ്വര തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മോഡേണ്‍ ലുക്കില്‍ കിടിലന്‍ മേക്കോവറിലാണ് അനശ്വര എത്തിയിരിക്കുന്നത്.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയാണ് അനശ്വര രാജന്. പതിമൂന്നാം വയസില്‍ തുടങ്ങിയ സിനിമാ കരിയര്‍ ഇപ്പോള്‍ 19 വയസില്‍ എത്തി നില്ക്കുന്നു. മൂന്നര വര്‍ഷത്തിനിടെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ അനശ്വരക്കായി. നിലപാടുകള്‍കൊണ്ട് സോഷ്യല്‍ മീഡിയയിലും സജീവമാണ് അനശ്വര. വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് വ്യക്തയും ശക്തവും വായടപ്പിക്കുന്നതുമായ മറുപടികള്‍ നല്കി അനശ്വര താരമാണ്.