കൂളായി കൊവിഡ് വാക്സിനെടുത്ത് നടി അനശ്വര രാജന്. യാതൊരു പേടിയുമില്ലാതെ കൂളായി ഇരിക്കുന്ന അനശ്വരയെ വിഡിയോയില്‍ ഉള്ളത്. മരുന്ന് കുത്തിവയ്ക്കുന്ന നഴ്സ്, മാര്‍ഗനിര്‍ദേശങ്ങള്‍ താരത്തിനോട് പറയുന്നതും കേള്‍ക്കാം.
വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. കുത്തിവയ്ക്കുന്ന സമയത്ത് പലരും ഇവിടെ കരച്ചിലും ബഹളവുമാണെന്നും അങ്ങനെയുള്ളവര്‍ അനശ്വരയെ കണ്ട് പഠിക്കണമെന്നും പറയുന്നു. കുറച്ച് വേദനയെങ്കിലും ആ മുഖത്ത് കാണിച്ചുകൂടെയെന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്.
View this post on Instagram
ഉദാഹരണം സുജാതയാണ് അനശ്വരയുടെ ആദ്യ ചിത്രം. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ താരത്തിന് ആരാധകരും ഏറി. ആദ്യരാത്രി, വാങ്ക്, അവിയല്‍ എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങള്‍.