മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു.
ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി ട്രോളുകളും വിമർശനങ്ങൾക്കും താരം ഇരയായിട്ടുമുണ്ട്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏറെ സജീവമായ താരം ലോക് ഡൗൺ കാലത്ത് നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുകയും അത് തന്റെ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
തനി നാടൻ ലുക്കിലാണ് താരം എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു തോട്ടിൽ വെച്ചാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഉപ്പൂറ്റിയോളം വെള്ളത്തിൽ കാലുചെപ്പി കളിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വരുൺ അടുത്തില എന്ന ഫോട്ടോഗ്രാഫർ പോസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടുപാവാടയും ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.