ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അനശ്വര രാജൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‘ഉദാഹരണം സുജാത’ എന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര രാജൻ വെള്ളിത്തിരയിലേക്ക് എത്തിയത്. അതിനു ശേഷം ‘എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമകളിൽ അഭിനയിച്ച അനശ്വര രാജൻ ‘ആദ്യരാത്രി’ എന്ന സിനിമയിലും അഭിനയിച്ചു.
കഴിഞ്ഞയിടെ റിലീസ് ആയ ചിത്രമായ സൂപ്പർ ശരണ്യയിൽ ഗംഭീരപ്രകടനമായിരുന്നു അനശ്വര രാജൻ കാഴ്ച വെച്ചത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’ ജനുവരി ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്. അർജുൻ അശോകൻ, മമിത ബൈജു, നസ് ലെൻ, സജിൻ ചെറുകയിൽ, വിനീത് വിശ്വം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ഏതായാലും സൂപ്പർ ശരണ്യ ഹിറ്റ് ആയതിനു പിന്നാലെ സോഷ്യൽമീഡിയയിൽ ഒരു കിടിലൻ അപ്ഡേറ്റ് നടത്തിയിരിക്കുകയാണ് താരം. ഷോർട്സും ബൂട്സും ഒപ്പം കറത്ത ടോപ്പിന് ഷ്രഗും അണിഞ്ഞുള്ള അടിപൊളി ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്. ‘സൂപ്പർ അനശ്വര’, ‘ഔട്ട് സ്റ്റാൻഡിങ് ലുക്സ്’, ‘ക്യൂട്ട്’, ‘ബ്യൂട്ടിഫുൾ’, ‘സോ സ്വീറ്റ്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. അതേസമയം, ഇത്തരത്തിലുള്ള ചിത്രങ്ങൾ ആർഷഭാരത സംസ്കാരത്തിന് യോജിച്ചതല്ല എന്ന രീതിയിലുള്ള കമന്റുകളും ഉണ്ട്.