മലയാള സിനിമ ലോകത്ത് ഇന്ന് വളർന്നു വരുന്നൊരു നായികയാണ് അനശ്വര രാജൻ. മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു.
ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി ട്രോളുകളും വിമർശനങ്ങൾക്കും താരം ഇരയായിട്ടുമുണ്ട്.
ഇന്ന് തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്ന അനശ്വര പങ്ക് വെച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 15 വയസ്സ് മുതൽ ചെയ്തിരുന്നത് എല്ലാം ഇനി എനിക്ക് ലീഗലായി ചെയ്യാമെന്നാണ് പതിനെട്ടാം പിറന്നാൾ ദിനത്തിൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.