തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തിയായി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അനശ്വര സിനിമ ലോകത്തേക്ക് കടന്ന് വന്നത് മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ്. സമക്ഷം, എവിടെ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര അരങ്ങേറ്റം നടത്തുവാനുള്ള ഒരുക്കത്തിലാണ്. വാങ്ക് എന്ന ചിത്രമാണ് അടുത്തതായി ഇറങ്ങാനുള്ളത്.
അനശ്വര സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിങ്ങൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കുമെന്നാണ് താരം കുറിച്ചത്. ഒപ്പം ഒരു വെള്ളച്ചാട്ടത്തിൽ നിൽക്കുന്ന ഫോട്ടോയും പങ്ക് വെച്ചിട്ടുണ്ട്.