മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു.
ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. താരത്തിനെ പുതിയ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വനിതാ മാസികയുടെ കവർ ഫോട്ടോയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആയിരുന്നു ഇത്.
വസ്ത്രധാരണത്തിന് പേരിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അനശ്വരക്ക് ഏറെ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു. ഇതിനെതിരെ റിമാകല്ലിങ്കൽ ആരംഭിച്ച ക്യാമ്പയിനിൽ നിരവധി യുവനടിമാർ ആണ് പങ്കെടുക്കുന്നത്. മുട്ടുവരെ ഇറക്കമുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് നടിമാർ ഇതിനെതിരെ പ്രതികരിക്കുന്നത്. അനശ്വര ആ ചിത്രം തന്നെ പങ്കുവെച്ചുകൊണ്ട് ഈ കമന്റുകൾക്ക് മറുപടിയും നൽകുന്നുണ്ട്.