നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ പ്രധാന നായിക കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജൻ ഇപ്പോഴത്തെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.രാംഗി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.തൃഷയാണ് ചിത്രത്തിലെ നായിക.ഇപ്പോൾ തൃഷയോടൊപ്പം ഉള്ള അനശ്വരയും ചിത്രം പുറത്ത് വന്നിരിക്കുകയാണ്.എങ്കേയും എപ്പോതും ഒരുക്കിയ എം.ശരണവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എ. ആർ മുരുഗദോസ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയത് എന്നതും ശ്രദ്ധേയമാണ്.ലൈക്കാ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അനശ്വരയുടെ ഭാഗങ്ങൾ അടുത്ത ആഴ്ചയോടെ പൂർത്തിയാകും.