ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് അനശ്വര പൊന്നമ്പത്ത്. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനശ്വര പുറത്തു വിട്ടിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിക്കുന്നത്.മറൈന്‍ എന്‍ജിനീയറായ ദിന്ഷിത് ആണ് താരത്തെ വിവാഹം ചെയ്യുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹിതയാകുന്നു എന്ന ഒരു സൂചന ആരാധകര്‍ക്ക് താരം നല്‍കിയിരുന്നു. കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് ഗവണ്മെന്റ് നിബന്ധനകളെല്ലാം പാലിച്ച് കൊണ്ട് തന്നെയാണ് വിവാഹ നിശ്ചയവും നടന്നിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയത്.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി കണ്ണൂര്‍ യൂണിവേഴ്സിറ്റി കലാതിലക പട്ടം സ്വന്തമാക്കിയത് അനശ്വരയായിരുന്നുയ കലാ രംഗത്ത് നിന്നാണ് സിനിമയിലേക്ക് കടന്നു വന്നത്. ആദ്യ ചിത്രത്തിലെ നായകന് ദീപക് ആയിരുന്നു. ടിക്ടോക്കില്‍ വളരെ സജീവമായ താരം ഏറെയും അപ്ലോഡ് ചെയ്യാറുള്ളത് നൃത്ത വീഡിയോകളാണ്.
വിവാഹ ശേഷവും അഭിനയം തുടരണം എന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷേ വിവാഹ നിശ്ചയത്തിന് കഴിഞ്ഞുവെങ്കിലും വിവാഹം അടുത്തേ ഒന്നുമില്ലെന്നും ഒരു വര്‍ഷം കഴിഞ്ഞു ഉണ്ടാവും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.