ഞരമ്പൻമാർ വിളയാടുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് സോഷ്യൽ മീഡിയ. പെണ്ണെന്ന് കേട്ടാലേ ഓടിയെത്തുന്ന അങ്ങനെയുള്ളവന്മാർക്ക് സെലിബ്രിറ്റികൾ അടക്കമുള്ളവർ തക്കതായ മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു മറുപടിയാണ് അവതാരകൻ ജീവയുടെ ഭാര്യ അപർണ ഇപ്പോൾ നൽകിയിരിക്കുന്നത്. അപർണയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഇൻസ്റ്റാഗ്രാമിലാണ് അപർണ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.
എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്… എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാൻ തീരുമാനിക്കും. അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യും. IDGAF [I Don’t Give A F**k] ഓർക്കുക..!
എല്ലാ ഞരമ്പൻമാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം.