ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു .ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലിം അഹമ്മദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് .മധു അമ്പാട്ട് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ സംഗീത സംവിധായകനാകുന്ന ഈ ചിത്രത്തിന് ശബ്ദമിശ്രണം ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ്
ഈ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്യുവാനിരിക്കുന്ന ചിത്രം റിലീസിന് മുമ്പേതന്നെ അവാർഡുകൾ വാങ്ങി കൂട്ടുന്ന തിരക്കിലാണ് .കാനഡയില്‍ നടന്ന ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ നിരവധി അവാർഡുകൾ ആണ് ഈ ചിത്രത്തെ തേടിയെത്തിയത്. മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നതിനോടൊപ്പം ടോവിനോ തോമസ് മികച്ച നടനായും സലീം അഹമ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ഹാഖ് ഇബ്രാഹിം എന്ന ചലച്ചിത്ര സംവിധായകൻ വേഷത്തിലാണ് ടോവിനോ തോമസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.