ഈ വർഷത്തെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യൻ എൻട്രിക്ക് വേണ്ടി നടക്കുന്നത് കടുത്ത മത്സരം. വിവിധ ഭാഷകളിലായി ഇരുപത്തെട്ട് ചിത്രങ്ങളാണ് ഇന്ത്യൻ ഓസ്കാർ എൻട്രി സാധ്യത ലിസ്റ്റിൽ ഉള്ളത്. ആൻഡ് ദി ഓസ്കാർ ഗോസ് ടൂ, ഉയരേ, ഓള് എന്നീ മലയാള ചിത്രങ്ങളും സാധ്യത ലിസ്റ്റിൽ ഉണ്ട്. ബദായി ഹോ, അന്ധാഥുൻ, ഉറി, ഡിയർ കോമ്രേഡ്, സൂപ്പർ ഡീലക്സ്, വാടാചെന്നൈ തുടങ്ങിയ ചിത്രങ്ങളും ലിസ്റ്റിൽ ഉണ്ട്. കൊൽക്കത്തയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിനെട്ടാം തീയതിയാണ് സ്ക്രീനിംഗ് ആരംഭിച്ചത്. അപർണ സെൻ ചെയർ പേഴ്സൺ ആയിട്ടുള്ള കമ്മിറ്റിയിൽ സിനിമയുടെ വിവിധ രംഗങ്ങളിൽ നിന്നുള്ളവരാണ് അംഗങ്ങൾ. ഇന്ന് ചിലപ്പോൾ ഔദ്യോഗിക ഓസ്കാർ എൻട്രിയുടെ വിശദ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് അറിയുവാൻ കഴിയുന്നത്.
#OththaSeruppuSize7 #Vadachennai #superdeluxe are the films in Contention for India’s Oscar Entry@rparthiepan @dhanushkraja https://t.co/KgDW2y330B pic.twitter.com/4LyQA5jx27
— Sathish Kumar M (@sathishmsk) September 21, 2019