ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ടായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സൂരജ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ‘ഞാനും വരട്ടെ…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് സൂരജ് ചുവടു വച്ചത്. സൂരജിനൊപ്പം നഴ്സുമാരുടെ വേഷം ധരിച്ചെത്തിയ മൂന്ന് യുവതികളാണുള്ളത്. കോട്ടും സ്യൂട്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ചാണ് താരത്തിന്റെ പ്രകടനം. മൂന്ന് പേർക്കുമൊപ്പം മാറി മാറി ചുവടു വച്ച സൂരജ് പ്രേക്ഷകരെ വിസമയിപ്പിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കം നിരവധി പേരാണ് വിഡിയോ കണ്ടത്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ റിലീസായ അന്ന് മുതൽ പ്രേക്ഷകർക്കുള്ള സംശയമായിരുന്നു ചിത്രത്തിലെ കുഞ്ഞപ്പൻ റോബോട്ട് ഒർജിനൽ ആണോ അല്ലയോ എന്നുള്ളത്. ചിത്രം ഇറങ്ങി എഴുപത്തി അഞ്ച് ദിനങ്ങൾ പിന്നിടുന്ന അവസരത്തിൽ ഈ രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ചിത്രത്തിൽ 90 ശതമാനം രംഗങ്ങളിലും കുഞ്ഞപ്പൻ റോബോട്ട് ആയി അഭിനയിച്ചത് സൂരജ് തേലക്കാട് എന്ന അനുഗ്രഹീത കലാകാരനാണ്. സൂരജിന് ഇണങ്ങുന്ന രീതിയിൽ ഉള്ള റോബോട്ട് കോസ്റ്റ്യും ഷൂട്ടിങ്ങിന് മുൻപേ തന്നെ അണിയറ പ്രവർത്തകർ തയ്യാറാക്കിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി സൂരജ് അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളും ഇപ്പോൾ പുറത്ത് വിട്ട വീഡിയോയിൽ അണിയറ പ്രവർത്തകർ പറയുന്നത്.