തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ലെ ചിരിയാ ഗാനത്തിന് ‘കനേഡിയൻ റാപ്പ്സോഡി’യുമായി സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഇനിയ തുടങ്ങിയ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്തിരിക്കുന്ന സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വാർദ്ധക്യത്തിൽ ഒറ്റക്കായ ഭാസ്കര പൊതുവാളിന് കൂട്ടായെത്തുന്ന റോബോട്ടിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തെ ശാസ്ത്രത്തിന്റെ വളർച്ചയോട് കൂട്ടിച്ചേർത്ത് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞിരിക്കുകയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം. ചിരിപ്പിക്കുന്ന ഈ റോബോട്ട് ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്.