സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ കിടിലൻ ലോഞ്ചിങ് ടീസർ പുറത്തിറങ്ങി. അടുപ്പത്ത് കഞ്ഞി വെക്കുന്ന പക്കാ സാധാരണക്കാരനായ റോബോട്ടിനെയാണ് അണിയറ പ്രവർത്തകർ ആദ്യ ടീസറിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഹനുമാനെ പോലെ മാറ് പിളർന്ന് ഹ്യൂമനോയിഡും മാറിനുള്ളിൽ സൗബിനും കൂടെ രാജാ രവി വർമയുടെ ‘ലക്ഷ്മി ഓൺ ലോട്ടസ്’ പെയിന്റിംഗിന്റെ പശ്ചാത്തലവുമായി എത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ അമ്പരപ്പും ആകാംക്ഷയും നിറച്ചിരുന്നു.