ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
ലോക്ക് ഡൗൺ ആയതിനാൽ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഒരു കൂട്ടർ അനിഖയുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റുകൾ ഇടുകയാണ്. അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് അഭിരാമി ഇത്തരക്കാർക്ക് എതിരെ പ്രതികരിച്ചത്.
നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല… കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു…എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു…അഭിരാമി കുറിച്ചു.