ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. മറ്റ് ബാലതാരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെകാൾ കൂടുതൽ അവസരങ്ങൾ അനിഖക്ക് ലഭിക്കുകയും അതെല്ലാം വളരെ ഭംഗിയായി താരം പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
താരത്തിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോഴും ഒരു നായികയാവാനുള്ള എല്ലാ കഴിവും താരത്തിനുണ്ട് എന്ന് വിധി എഴുതുകയാണ് ആരാധകർ. ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴായി സൈബർ ആക്രമണങ്ങൾ താരം നേരിട്ടിട്ടുണ്ട്. കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രത്തിന് താഴെ അറപ്പുളവാക്കുന്ന തരത്തിലുള്ള കമൻ്റുകൾ ആണ് എത്തിയത്. അനിഖ ഒരു ബാലതാരമാണെന്നിരിക്കെ പീഡോഫിലിക്ക് ആയ ഒരുപാട് പേരുടെ കമൻ്റുകൾ കാണുമ്പോൾ അറപ്പ് തോന്നും. ഇത്തരക്കാർക്ക് എതിരെ ഉള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ കനക്കുകയാണു.