ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
പുതിയ ചിത്രങ്ങൾക്ക് ഫാഷൻ ദേവതയോ അതോ രാജകുമാരിയാണോ എന്നാണ് ചില ആരാധകരുടെ കമന്റുകൾ. കഴിഞ്ഞ ദിവസം നാടൻ വേഷത്തിൽ ഫോട്ടോഷൂട്ട് ചെയ്ത താരം ഇപ്പോൾ മോഡേൺ വസ്ത്രങ്ങളിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. 90-സ് ഫ്രെയിംമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മിരുത്തൻ, ഞാനും റൗഡിധാൻ, എന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് തമിഴ് പ്രേക്ഷകരെയും താരം കൈയിലെടുത്തിട്ടുണ്ട്. മലയാളത്തിൽ ജോണി ജോണി യെസ് പപ്പാ, ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.